in ,

ഹമദ് തുറമുഖത്ത് ഭക്ഷ്യപ്ലാന്റ് ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാകും

ദോഹ: ഹമദ് തുറമുഖത്ത് ഭക്ഷ്യസംഭരണ ശാലയും മറ്റു സൗകര്യങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 1.6 ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഭക്ഷ്യസുരക്ഷാമേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. ശക്തമായ ഭക്ഷ്യ കയറ്റുമതി ഹബ്ബായി ഖത്തറിനെ മാറ്റിയെടുക്കുന്നതല്‍ പദ്ധതി നിര്‍ണായക പങ്കുവഹിക്കും. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ മാത്രം കൈകാര്യം ചെയ്യുന്ന പദ്ധതിയായിരിക്കില്ല ഹമദ് തുറമുഖത്തിലേത്, മറിച്ച് മറ്റു രാജ്യങ്ങളെക്കൂടി ലക്ഷ്യമിട്ടുള്ളതാണ്. ഈ വര്‍ഷം ഭക്ഷ്യ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകും. പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. എഴുപത് ശതമാനത്തിലധികം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. അവശേഷിക്കുന്നവ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാകും. ഖത്തറിന്റെ ഭക്ഷ്യ ആവശ്യകത നിറവേറ്റാനുപകരിക്കും. തുടര്‍ന്ന് വിവിധ വിദേശ വിപണികളിലേക്ക് കയറ്റുമതി നടത്താനാകും. മേഖലയില്‍ ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമാണ് പദ്ധതി. ഖത്തറിലെ ആദ്യ പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള ഭക്ഷ്യ സുരക്ഷാ പദ്ധതിയാണിത്. രാജ്യത്തെ പൊതു സ്വകാര്യ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും. സ്വകാര്യമേഖലയ്ക്ക് ലാഭകരമാണ് പദ്ധതി. 2017ലാണ് ഹമദ് തുറമുഖം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുടക്കംകുറിച്ചത്. 26 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. അല്‍ ജാബര്‍ എന്‍ജിനീയറിങ്ങിനാണ്(ജെഇസി) നിര്‍മാണ ചുമതല. ജര്‍മ്മന്‍ കമ്പനിയായ ഡോര്‍ഷ് ഖത്തറാണ് ജെഇസിയെ സഹായിക്കുന്നത്. ഖത്തര്‍ ഇസ്‌ലാമിക് ബാങ്കു(ക്യുഐബി) 160 കോടി ഖത്തര്‍ റിയാല്‍ സാമ്പത്തിക സഹായം ജെഇസിക്ക് ലഭ്യമാക്കുന്നുണ്ട്. ഹമദ് തുറമുഖത്ത് 5.30 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലത്താണു കേന്ദ്രം നിര്‍മിക്കുന്നത്.
ഭക്ഷ്യ സംസ്‌കരണം, ഉല്‍പാദനം എന്നിവയ്ക്കുള്ള കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. ഖത്തറിലെ പ്രാദേശിക വിപണിയിലെ ആവശ്യങ്ങള്‍ക്കു പുറമെ കയറ്റിയയ്ക്കാനുള്ള സംവിധാനവുമുണ്ടാകും. ഭക്ഷ്യോല്‍പാദനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കാലിത്തീറ്റയും ഉല്‍പാദിപ്പിക്കും. 300 ടണ്‍ പഞ്ചസാര, 500ടണ്‍ അരി, 2000 ടണ്‍ പാചകയെണ്ണ എന്നിവയുടെ പ്രതിദിന ഉത്പാദനശേഷിയാണ് പ്ലാന്റിനുള്ളത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പ്രാഥമിക ശുശ്രൂഷ: പരിശീലന സെഷനുകളുടെ പ്രയോജനം ലഭിച്ചത് 53,000ലധികം പേര്‍ക്ക്

കേരളീയ സമൂഹം എല്ലാ കാലത്തും ഇന്ത്യക്ക് മാതൃക: ജെ.കെ. മേനോന്‍