in ,

ഹമദ് വിമാനത്താവളത്തിന്റെ വേനല്‍ ആഘോഷങ്ങളില്‍ 70ലക്ഷത്തിലധികം യാത്രക്കാര്‍ പങ്കാളികളായി

വിമാനത്താവളത്തില്‍ വേനല്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന റോമിങ് പ്രകടനത്തില്‍ നിന്ന്

ദോഹ: ജൂലൈ, ആഗസ്ത് മാസങ്ങളിലായി ഹമദ് രാജ്യാന്തര വിമാനത്താവളം സംഘടിപ്പിച്ച വേനല്‍ ആഘോഷങ്ങളില്‍ 70ലക്ഷത്തിലധികം യാത്രക്കാര്‍ പങ്കാളികളായി. വേനല്‍ക്കാല പരിപാടികളുടെ ഭാഗമായി ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍, ഖത്തര്‍ എയര്‍വേയ്‌സ്, ഖത്തര്‍ ഡ്യൂട്ടിഫ്രീ എന്നിവയുമായി സഹകരിച്ച് വിമാനയാത്രകളെ ചലനാത്മകവും സംവേദനാത്മകവും വിനോദപ്രദവുമാക്കുന്നതിനാണ് ഹമദ് വിമാനത്താവളം ഊന്നല്‍നല്‍കിയത്.

വിമാനത്താവളത്തില്‍ സമ്മര്‍ ഇന്‍ ഖത്തറിന്റെ ഭാഗമായി പ്രത്യേക പൈതൃക മേഖല അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള യാത്രക്കാര്‍ ഇവിടത്തെ പരിപാടികളില്‍ പങ്കാളികളായി. ഈ സോണില്‍ സാംസ്‌കാരികവും പരമ്പരാഗതവുമായ പ്രകടനങ്ങള്‍ 260 മണിക്കൂറിലധികം സമയം നടന്നു. പരമ്പരാഗത ഖത്തരി വസ്ത്രങ്ങള്‍ പരീക്ഷിക്കാന്‍ യാത്രക്കാരെ അനുവദിച്ചിരുന്നു. ഇതിനായി പ്രത്യേകമായ സൗകര്യം ഒരുക്കി.

ഒട്ടനവധി യാത്രക്കാരാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. പരമ്പരാഗത ഖത്തരി വസ്ത്രം ധരിച്ചുനില്‍ക്കുന്നതിന്റെ പോളറോയിഡ് ഫോട്ടോസില്‍ ദൃശ്യം പകര്‍ത്തി എക്കാലവും ഓര്‍മയില്‍നില്‍ക്കാവുന്ന അനുഭവമായി സൂക്ഷിക്കുന്നതിനായി യാത്രക്കാര്‍ക്ക് സമ്മാനിക്കുകയും ചെയ്തു.

ഖത്തരി പരമ്പരാഗത നൃത്തപരിപാടികളും(ഫ്രൈസ) പൈതൃകസോണില്‍ അരങ്ങേറി. യാത്രക്കാരുടെ പേരുകള്‍ പരമ്പരാഗത കാലിഗ്രഫിയില്‍ എഴുതി സമ്മാനിക്കുന്നതിനായി കാലിഗ്രഫി കലാകാരനെയും ഇവിടേക്ക് നിയോഗിച്ചിരുന്നു. കരകൗശല പ്രവര്‍ത്തനങ്ങളും ഹെന്ന ബോഡി ആര്‍ട്ട് ആക്ടിവേഷനും ഒരുക്കിയിരുന്നു.

ഘാവ(അറബിക് കോഫി), ഈത്തപ്പഴം എന്നിവ ആസ്വദിക്കുന്നതിനും അവസരമുണ്ടായിരുന്നു. കുട്ടികള്‍ക്കായി സവിശേഷമായി ഒരുക്കിയ കിഡ്‌സോണും ജനപ്രീതി നേടി. നിരവധി വേറിട്ട ഗെയിമുകളാണ് ഇവിടെ ക്രമീകരിച്ചിരുന്നത്.

വിമാനത്തിനായി കാത്തിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് മുഷിച്ചിലുണ്ടാകാതെ സമയം ചെലവഴിക്കാനും വിനോദപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും പര്യാപ്തമായിരുന്നു ഈ സോണ്‍. ഈദ് അവധിദിനങ്ങളില്‍ കുട്ടികള്‍ക്ക് ഈദ് ആശംസാ കാര്‍ഡുകള്‍ സമ്മാനിച്ചു.

ചില വിദ്യാഭ്യാസ വിനോദ പരിപാടികളും ഇവിടെ നടന്നു. കുട്ടികള്‍ക്ക് ആരോഗ്യകരമായ പോഷക ലഘുഭക്ഷണങ്ങള്‍ നല്‍കി. കുട്ടികളുമായി ഇടപഴകുന്നതിനും സ്‌കൂള്‍ സീസണിനായി അവരെ സജ്ജമാക്കുന്നതിനുമായി ബാക് ടു സ്‌കൂള്‍ പരിപാടികളും സംഘടിപ്പിച്ചു.

പൈതൃക, കിഡ് സോണ്‍ പരിപാടികള്‍ക്കു പുറമെ 98 മണിക്കൂര്‍ വൈവിധ്യമാര്‍ന്ന റോമിങ് പ്രകടനങ്ങളും അരങ്ങേറി. പരേഡിങ് അഭിനേതാക്കള്‍ക്കൊപ്പം ചിരിക്കുന്നതിനും നൃത്തിത്തിലേര്‍പ്പെടുന്നതിനും സെല്‍ഫികള്‍ എടുക്കുന്നതിനുമെല്ലാം അവസരമൊരുക്കിയിരുന്നു.

വേനല്‍ പരിപാടികള്‍ മികച്ച വിജയമായതില്‍ അഭിമാനമുണ്ടെന്ന് എച്ച്‌ഐഎ സിഒഒ എന്‍ജിനിയര്‍ ബാദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. പലര്‍ക്കും വിമാനത്താവളം ചെക്ക്ഇന്‍, സമയം, ബോര്‍ഡിങ് എന്നിവയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങള്‍ നല്‍കുമ്പോള്‍ എച്ച്‌ഐഎ സ്മാര്‍ട്ട് എയര്‍പോര്‍ട്ട് പ്രോഗ്രാമിലൂടെ കാര്യക്ഷമവും തടസ്സരഹിതവുമായ യാത്രക്കായാണ് പരിശ്രമിക്കുന്നതെന്നും യാത്രക്കാര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് യാത്രക്കാരാണ് ആഘോഷപരിപാടികളില്‍ പങ്കാളികളായതെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എച്ച്എംസി ആംബുലന്‍സുകളില്‍ മുന്നറിയിപ്പ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി

ഓസ്‌ട്രേലിയന്‍ അംബാസഡര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചു