in ,

ഹയാത് പ്ലാസ മാളിലെ ഈദ് ആഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു

ഹയാത് പ്ലാസ മാളിലെ ഈദ് ആഘോഷപരിപാടികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ദോഹ: ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലുമായി സഹകരിച്ച് ഹയാത് പ്ലാസ മാളില്‍ സംഘടിപ്പിച്ച ഈദുല്‍ അദ്ഹ ആഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കാളികളായി. സമ്മര്‍ ഇന്‍ ഖത്തറിന്റെ ഭാഗമായിക്കൂടി വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ആസ്വദിക്കാനാകുന്ന പരിപാടികളായിരുന്നു പ്രധാന സവിശേഷത. സ്റ്റേജ് ഷോകള്‍, റോമിങ് ഷോകള്‍ എന്നിവയെല്ലാം നടന്നു. ഈദിന്റെ അഞ്ചു ദിവസങ്ങളിലും പരിപാടികള്‍ കാണാനും പങ്കാളികളാകാനും ആയിരങ്ങളാണ് എത്തിയത്. ഈദ് സ്റ്റേജ് ഷോ എ സിന്‍ഡ്രല്ല സ്‌റ്റോറിയായിരുന്നു മുഖ്യ ആകര്‍ഷണം.

അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ ഷോ നടന്നു. കുട്ടികളെയും കുടുംബങ്ങളെയും വലിയതോതില്‍ ഈ ഷോ ആകര്‍ഷിച്ചു. ഈദിന്റെ ഓരോ ദിനങ്ങളിലും ഏകദേശം 10,000ത്തോളം പേരാണ് ഷോ ആസ്വദിച്ചതെന്ന് ഹയാത് പ്ലാസ മാള്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈദിന്റെ ഒന്നു മുതല്‍ അഞ്ചുവരെ ദിനങ്ങളില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പതിനൊന്നുവരെയാണ സിന്‍ഡ്രല്ല സ്റ്റോറി അരങ്ങേറിയത്.

ഗെയിമുകള്‍, മീറ്റ് ആന്റ് ഗ്രീറ്റ് സെഷനുകള്‍ എന്നിവയും നടന്നു. അറബ് അഭിനേതാക്കള്‍ അവതരിപ്പിച്ച ഷോയും ആകര്‍ഷകമായി.ഇവക്കുപുറമെ എല്ലാ ദിവസവും അവഞ്ചേഴ്‌സ് ഉള്‍പ്പടെ രാജ്യാന്തര റോമിങ് ഷോകളും ഹയാത് പ്ലാസ മാള്‍ സംഘടിപ്പിച്ചിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈദ് അവധി ദിനങ്ങളില്‍ ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ തിരക്ക് വര്‍ധിച്ചു

മ്യാന്‍മറില്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് ഊരിദൂവിന്റെ സഹായം