in

ഹലാല്‍ ആവശ്യകതകള്‍ പാലിക്കാത്ത ചോക്ലേറ്റ് ബാറുകള്‍ ഇറക്കുമതി ചെയ്യുന്നില്ല

ദോഹ: ഹലാല്‍ ആവശ്യകതകള്‍ പാലിക്കാത്ത ചോക്ലേറ്റ് ബാറുകള്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയ പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രാലയം. ഹൈ പ്രോട്ടീന്‍ ചോക്ലേറ്റ് ബാറുകളെ സംബന്ധിച്ച് വിശദീകരണക്കുറിപ്പും പുറത്തുവിട്ടു.

ഹലാല്‍ ഇതര ഉറവിടങ്ങളില്‍നിന്നുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള, ഹലാല്‍ ആവശ്യതകള്‍ പാലിക്കാത്ത പ്രോട്ടീന്‍ ചോക്ലേറ്റ് ബാറുകള്‍ ഖത്തറിലെ അംഗീകൃത ഡീലര്‍മാര്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര വിപണിയിലെ മാര്‍സ്, ബൗണ്ടി, സ്‌നിക്കേഴ്‌സ്, മില്‍കിവേ എന്നിവ പോലെയുള്ള ബ്രാന്‍ഡുകളിലുള്ള ഉത്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഹൈ പ്രോട്ടീന്‍ ചോക്ലേറ്റ് ബാറുകള്‍.

ഇറക്കുമതി ചെയ്ത ഭക്ഷ്യോത്പന്നങ്ങളിലെ ഹലാല്‍ ആവശ്യകതകള്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളിലൂടെയും പ്രത്യേക ലബോറട്ടറി വിശകലനത്തിലൂടെയും സ്ഥിരീകരിക്കുന്നതായി മന്ത്രാലയം അറിയിച്ചു.

ഹലാല്‍ ആവശ്യകതകള്‍ പാലിക്കാത്ത ഉത്പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴിയോ വ്യക്തിഗത ഉറവിടങ്ങള്‍ വഴിയോ വാങ്ങരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, വിപണികള്‍ ഇത്തരം വസ്തുക്കളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പുവരുത്താനും
വാണിജ്യേതര അളവിലാണെങ്കിലും തുറമുഖങ്ങളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉറപ്പാക്കാനും മന്ത്രാലയം ഇന്‍സ്‌പെക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ സംഘടനാശേഷിയെ പ്രശംസിച്ച് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍

വോട്ടില്ലാത്ത പ്രവാസികളെ ജാഗ്രതൈ; വീണ്ടും അവസരം