in

ഹാന്റ്്‌ബോള്‍ ഒളിമ്പിക്‌സ് യോഗ്യത: സെമിയില്‍ ഖത്തറിന് തോല്‍വി

ദോഹ: അടുത്തവര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഹാന്റ്‌ബോളിനുള്ള ഏഷ്യന്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ ഖത്തറിന് തോല്‍വി. അല്‍ദുഹൈല്‍ ഇന്‍ഡോര്‍ അരീനയില്‍ ഇന്നലെ വൈകുന്നേരം നടന്ന സെമിഫൈനലില്‍ ബഹ്‌റൈനാണ് ഖത്തറിനെ തോല്‍പ്പിച്ചത്, സ്‌കോര്‍ 26-28. ആദ്യ സെമിയില്‍ ദക്ഷിണകൊറിയ സഊദി അറേബ്യയെ തോല്‍പ്പിച്ചു.
ബഹ്‌റൈനും കൊറിയയും തമ്മിലാണ് ഫൈനല്‍. ലൂസേഴ്‌സ് ഫൈനലില്‍ ഖത്തര്‍ സഊദി അറേബ്യയെ നേരിടും. അഞ്ച്, ആറ്, ഏഴ്, എട്ട് സ്ഥാനക്കാരെ നിര്‍ണയിക്കുന്നതിനുള്ള മത്സരങ്ങളില്‍ ഇറാന്‍ ഹോങ്കോങിനെയും കുവൈത്ത് ഇന്ത്യയെയും തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് ഖത്തര്‍. ആദ്യ മത്സരത്തില്‍ ഹോങ്കോങിനെ(49-14)യും രണ്ടാംമത്സരത്തില്‍ ഇന്ത്യയെ (40-10)യും അവസാന മത്സരത്തില്‍ സഊദി അറേബ്യയെയുമാണ്(29-20) ഖത്തര്‍ തോല്‍പ്പിച്ചത്.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനത്തെത്തുന്നവര്‍ ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടും. രണ്ടാംസ്ഥാനത്തെത്തുന്നവര്‍ക്ക് പ്ലേ ഓഫ് യോഗ്യതാ മത്സരം കളിക്കാം. ഇതു രണ്ടാംതവണയാണ് ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്കു ഖത്തര്‍ വേദിയാകുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാമത്സരങ്ങള്‍ 2015ല്‍ ദോഹയിലായിരുന്നു

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജിസിസി വനിതാ ഗെയിംസ്: ഷൂട്ടിങില്‍ നസ്‌റ മുഹമ്മദിന് സ്വര്‍ണം

അഡ്മിനിസ്‌ട്രേറ്റീവ് ടവേഴ്‌സ് ഏരിയയില്‍ വിവിധതരം വ്യാപാരപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി