in ,

ഹാന്റ്‌ബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഇന്ത്യക്കെതിരെയും ഖത്തറിന് തകര്‍പ്പന്‍ ജയം

ഏഷ്യന്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തര്‍- ഇന്ത്യ മത്സരത്തില്‍ നിന്ന്

ദോഹ: അടുത്തവര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഹാന്റ്‌ബോളിനുള്ള ഏഷ്യന്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാംമത്‌സരത്തിലും ഖത്തറിന് തകര്‍പ്പന്‍ ജയം. അല്‍ദുഹൈല്‍ ഇന്‍ഡോര്‍ അരീനയില്‍ കഴിഞ്ഞദിവസം നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഖത്തര്‍ ഹാന്റ്‌ബോള്‍ ടീം ഇന്ത്യയെ തകര്‍ത്തു, സ്‌കോര്‍ 40-10. ആദ്യ പകുതിയില്‍ 18-4 എന്ന സ്‌കോറിന് ഖത്തര്‍ മുന്നിലായിരുന്നു. ആദ്യ മത്സരത്തില്‍ ഹോങ്കോങിനെ 49-14 എന്ന സ്‌കോറിനായിരുന്നു ഖത്തര്‍ പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന ഫോമിലാണ് ഖത്തര്‍. ഈ ജയത്തോടെ ഖത്തര്‍ സെമി ഫൈനലിലെത്തി.

മറ്റൊരു ഗ്രൂപ്പ് എ മത്സരത്തില്‍ സഊദി അറേബ്യ 41-16 എന്ന സ്‌കോറിന് ഹോങ്കോങിനെ തോല്‍പ്പിച്ചു. സഊദി ആദ്യമത്സരത്തില്‍ ഇന്ത്യയെയും തോല്‍പ്പിച്ചിരുന്നു. 21ന് സഊദി അറേബ്യക്കെതിരെയാണ് ഗ്രൂപ്പിലെ അവസാന മത്സരം. രണ്ടാമത്തെ ഗ്രൂപ്പില്‍ ബഹ്‌റൈന്‍, ദക്ഷിണകൊറിയ, ഇറാന്‍, കുവൈത്ത് രാജ്യങ്ങളാണുള്ളത്. ഒന്നാംസ്ഥാനത്തെത്തുന്നവര്‍ ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടും. രണ്ടാംസ്ഥാനത്തെത്തുന്നവര്‍ക്ക് പ്ലേ ഓഫ് യോഗ്യതാ മത്സരം കളിക്കാം. ഇതു രണ്ടാംതവണയാണ് ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്കു ഖത്തര്‍ വേദിയാകുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാമത്സരങ്ങള്‍ 2015ല്‍ ദോഹയിലായിരുന്നു. യോഗ്യതാ മത്സരങ്ങള്‍ക്കു മുന്നോടിയായി ഖത്തര്‍ ദേശീയ ടീമിന്റെ തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിദ്യാര്‍ഥികള്‍ ലഗ്‌തൈഫിയ സ്ട്രീറ്റില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു

പിഞ്ചു കുഞ്ഞുങ്ങളുടെ മരണകാരണം കീടനാശിനിയോ രാസവസ്തുക്കളോ ആകാമെന്ന് മന്ത്രാലയം