in ,

ഹാന്‍ഡ്‌ബോള്‍ ഒളിമ്പിക്‌സ് യോഗ്യത: ഖത്തര്‍- ഇന്ത്യ മത്സരം ഒക്ടോബറില്‍

ദോഹ: അടുത്തവര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഹാന്‍ഡ്‌ബോളിനുള്ള ഏഷ്യന്‍ യോഗ്യതാമത്സരങ്ങള്‍ ഒക്ടോബര്‍ 17 മുതല്‍ 27വരെ ദോഹയില്‍ നടക്കും. ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ ടീം ഗ്രൂപ്പ് എയിലാണ്. സഊദി അറേബ്യ, ഇന്ത്യ, ഹോങ്കോങ് രാജ്യങ്ങളാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍.

രണ്ടാമത്തെ ഗ്രൂപ്പില്‍ ബഹ്‌റൈന്‍, ദക്ഷിണകൊറിയ, ഇറാന്‍, കുവൈത്ത് രാജ്യങ്ങളാണ് ഇടംനേടിയിരിക്കുന്നത്. യോഗ്യതാ ടൂര്‍ണമെന്റിന്റെ മാച്ച് ഷെഡ്യൂള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. ഒക്ടോബര്‍ 17ന് ഹോങ്കോങിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ചാമ്പ്യന്‍ഷിപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ഒക്ടോബര്‍ 19ന് ഖത്തര്‍ ഇന്ത്യയെ നേരിടും.

21ന് സഊദി അറേബ്യക്കെതിരെയാണ് ഗ്രൂപ്പിലെ അവസാന മത്സരം. ഒന്നാംസ്ഥാനത്തെത്തുന്നവര്‍ ടോക്കിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടും.

രണ്ടാംസ്ഥാനത്തെത്തുന്നവര്‍ക്ക് പ്ലേ ഓഫ് യോഗ്യതാ മത്സരം കളിക്കാം. ഇതു രണ്ടാംതവണയാണ് ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ക്കു ഖത്തര്‍ വേദിയാകുന്നത്.

2016ലെ റിയോ ഒളിമ്പിക്‌സിനായുള്ള ഏഷ്യന്‍ യോഗ്യതാമത്സരങ്ങള്‍ 2015ല്‍ ദോഹയിലായിരുന്നു. യോഗ്യതാ മത്സരങ്ങള്‍ക്കു മുന്നോടിയായി ഖത്തര്‍ ദേശീയ ടീമിന്റെ തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിദേശകാര്യമന്ത്രി ഉന്നതതല ചര്‍ച്ചകളില്‍ പങ്കെടുത്തു

സൈനിക കോളേജിന്റെ മംഗോളിയയിലെ പരിശീലനം പൂര്‍ത്തിയായി