in , , , ,

ഹാഷിഷ് വേട്ട; 100 കിലോ ഹാഷിഷ് പിടിച്ചെടുത്തു, അഞ്ചു പേര്‍ അറസ്റ്റില്‍

100 കിലോ ഹാഷിഷുമായി അഞ്ചംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ പിടികൂടിയപ്പോള്‍

ദോഹ: ഖത്തറില്‍ വന്‍ ഹാഷിഷ് വേട്ട. മാര്‍ബിള്‍ ഷിപ്പ്‌മെന്റില്‍ ഒളിപ്പിച്ച നിലയില്‍ 100 കിലോ ഹാഷിഷ് പിടിച്ചെടുത്തു. ഏഷ്യന്‍ രാജ്യത്തില്‍നിന്നുള്ള അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ മയക്കുമരുന്ന് നിയന്ത്രണ ജനറല്‍ ഡയറക്ടറേറ്റാണ് രാജ്യത്തേക്ക് ധാരാളം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. കടത്തല്‍ ഉദ്ദേശത്തോടെ നൂറുകിലോ ഹാഷിഷ് കടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഒരു സംഘം രാജ്യത്തിനകത്ത് മയക്കുമരുന്ന് കടത്താനും വിതരണം ചെയ്യുന്നതിനും ശ്രമിക്കുന്നതായി വകുപ്പിന് വിവരം ലഭിച്ചിരുന്നു, ഇതേത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങളിലുള്ളവരെ അന്വേഷണത്തിന്റെ ഭാഗമായി നിരീക്ഷണത്തിന് വിധേയമാക്കി. മാര്‍ബിള്‍ കല്ലുകള്‍ അടങ്ങിയ ഒരു കണ്ടെയ്‌നറിനുള്ളില്‍ മയക്കുമരുന്ന് ലഹരി വസ്തുക്കള്‍ ഒളിപ്പിച്ച ഒരു വെയര്‍ഹൗസ് കണ്ടെത്താന്‍ അന്വേഷണത്തിലൂടെ സാധിച്ചു. മാര്‍ബിളുകളിലെ അറകള്‍ക്കുള്ളില്‍ മയക്കുമരുന്ന് മറച്ചുവെച്ച നിലയിലാണ് കണ്ടെത്തിയത്. വെയര്‍ഹൗസില്‍ തിരച്ചില്‍ നടത്താനും സംഘത്തിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യാനും പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് ഉത്തരവ് ലഭിച്ച ശേഷം ജനറല്‍ ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വെയര്‍ഹൗസില്‍ റെയ്ഡ് നടത്തുകയായിരുന്നു. സംഘം കണ്ടെയ്‌നറില്‍ നിന്നും മയക്കുമരുന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തി പ്രതികളെ പിടികൂടുന്നത്. പ്രതികളെ’ ഫ്‌ളാഗറന്റ് ഡെലിക്കോ(കുറ്റകൃത്യം ചെയ്തുകൊണ്ടിരിക്കെ പിടികൂടല്‍) പ്രകാരം അറസ്റ്റുചെയ്യുകയായിരുന്നു. മയക്കുമരുന്ന് വസ്തുക്കള്‍ കണ്ടെയ്‌നറുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുകയും ചെയ്തു. 100 കിലോം തൂക്കം വരുന്ന ഹാഷിഷാണ് പിടിച്ചെടുത്തത്. 192 സിലിണ്ടര്‍ രൂപത്തിലുള്ള എന്‍വലപ്പുകളില്‍ പായ്ക്ക് ചെയ്ത നിലയിലാണ് ഇവയെ കണ്ടെത്തിയത്.
ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് വ്യാപാരത്തിനായാണ് ഇവ സൂക്ഷിച്ചതെന്നും മയക്കുമരുന്ന് കടത്ത് കുറ്റം സമ്മതിക്കുന്നതായും പ്രതികള്‍ ഏറ്റുപറഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘത്തിലെ മറ്റു കൂട്ടാളികളെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത എല്ലാവരെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികളിലേക്ക് റഫര്‍ ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തരി-തുര്‍ക്കിഷ് സംയുക്ത കമാന്‍ഡിന്റെ ആസ്ഥാനം ഉദ്ഘാടനം ചെയ്തു

2019 ഖത്തറിന് നേട്ടങ്ങളുടെ വര്‍ഷം