രാജ്യാന്തര സിമ്പോസിയത്തില്‍ ഹൃദയശസ്ത്രക്രിയാ നടപടികള്‍ തല്‍സമയം അവതരിപ്പിച്ചു

ദോഹ: അമേരിക്കയില്‍ നടന്ന രാജ്യാന്തര സിമ്പോസിയത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയനടപടികള്‍ ഓണ്‍ലൈന്‍ മുഖേന തല്‍സമയം അവതരിപ്പിച്ച് സിദ്ര മെഡിസിന്‍ ശ്രദ്ധേയനേട്ടം കൈവരിച്ചു. സിദ്രയിലെ ഹൃദ്യോഗസംബന്ധമായ ഉന്നത ലബോറട്ടറികളിലെ വിദഗ്ദ്ധരുള്‍പ്പെട്ട സംഘമാണ് ബ്രോഡ്ബ്രാന്റ് വൈഫൈയിലൂടെ ഓണ്‍ലൈനായി പങ്കെടുത്തത്.
ഓണ്‍ലൈന്‍ മുഖേന തല്‍സമയം സിദ്രയിലെ ഹൃദയശസ്ത്രക്രിയ നടപടിക്രമങ്ങള്‍ അവതരിപ്പിച്ച് സമ്മേളന പ്രതിനിധികളുടെ സവിശേഷ ശ്രദ്ധ നേടി. യു.എസിലെ സാന്റിയാഗോയില്‍ നടന്ന 22ാമത് വാര്‍ഷിക പീഡിയാട്രിക് ആന്റ് അഡല്‍റ്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയാക് സിമ്പോസിയത്തിലായിരുന്നു സിദ്ര മെഡിസിന്‍ പങ്കെടുത്തത്.
സിദ്ര മെഡിസിന്‍ ഹൃദയ കേന്ദ്രത്തിലെ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഹിജാസിയാണ് സിമ്പോസിയത്തിന്റെ എക്‌സിക്യുട്ടീവ് ചെയര്‍. ഘടനാപാരവും ജന്‍മനാലുള്ളതുമായ ഹൃദയരോഗങ്ങള്‍ക്കുള്ള ചികില്‍സാമേഖലയുമായി ബന്ധപ്പെട്ട നൂതന അറിവുകള്‍ ഡോക്ടര്‍മാരുമായും നഴ് സുമാരുമായും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് സിമ്പോസിയം.
ഇത്തവണ രണ്ട് ഹൃദയശസ്ത്രക്രിയ കേസുകളാണ് സിദ്രയില്‍നിന്ന് തത്സമയം ഓണ്‍ലൈന്‍ മുഖേന അവതരിപ്പിച്ചത്. സിദ്ര ഉള്‍പ്പടെ 11 കേന്ദ്രങ്ങളില്‍നിന്നുള്ള തല്‍സമയ ശസ്ത്രക്രിയകള്‍ സിമ്പോസിയത്തില്‍ അവതരിപ്പിച്ചു.സിദ്രയിലെ വിദഗ്ദ്ധരുടെ മികവും ശേഷിയും ആഗോളതലത്തില്‍ അവതരിപ്പിക്കുന്നതിന് ലഭിച്ച മികച്ച അവസരമാണിതെന്ന് പ്രൊഫ.
ഹിജാസി ചൂണ്ടിക്കാട്ടി. സിദ്രയിലെ ഹൃദ്രോഗ ശസ്ത്രക്രിയാവിഭാഗം പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം പിന്നിടുകയാണ്. സിദ്രയിലെ കാര്‍ഡിയാക് പ്രത്യേക ശസ്‌ക്രക്രിയ ലബോറട്ടറികളുടെ ഡയറക്ടര്‍ ഡോ. യൂനസ് ബൂദ്‌ജെമ്‌ലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഹൃദയശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജന്‍മനായുള്ള ഹൃദയപ്രശ്‌നങ്ങളുള്ള കുട്ടിയിലും മുതിര്‍ന്ന വ്യക്തിയിലുമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.