
ദോഹ: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ പേരാമ്പ്ര സ്വദേശിയും തലശേരി ധര്‍മ്മടം സ്ഥിരതാമസക്കാരനുമായ വലിയ പറമ്പില്‍ അബ്ദുറസാഖിന്റെ(46) മയ്യിത്ത് നടപടിക്രമങ്ങള്‍ക്ക് ശേഷം ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ട് പോയി.അല്‍ദയാന്‍ ഫൈബര്‍ ഗ്ലാസ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ താമസ സ്ഥലത്ത് മഗ്‌രിബ് നിസ്‌കാരത്തിനു വേണ്ടി അംഗ ശുദ്ധി വരുത്തിയ ഉടനെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടനെ ആംബുലന്‍സില്‍ ഹമദ് എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് ലീവെടുത്തു കഴിഞ്ഞ പത്തു വര്‍ഷമായി ദോഹയില്‍ ജോലി നോക്കുകയായിരുന്നു.
ഉമ്മ പരേതയായ വലിയ പറമ്പില്‍ ആയിഷ. ഉപ്പ വലിയ പറമ്പില്‍ മൊയ്ദീന്‍. ഭാര്യ സഫീറ, മക്കള്‍ ഹന, ഹിബ. ഖത്തര്‍ കെ എം സി സി അല്‍ഇഹ്്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി മയ്യിത്ത്് നാട്ടിലേക്കു അയക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.