
ദോഹ: പാനൂര്‍, പാത്തിപ്പാലം മീത്തലെ കരിന്തിവീട്ടില്‍ ആഷിഫ്്(35) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരണപ്പെട്ടു. ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്നലെ വൈകുന്നേരത്തെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. 14 വര്‍ഷമായി ഖത്തര്‍ പ്രവാസിയായ ഇദ്ദേഹം നിലവില്‍ ബെസ്റ്റ്‌ബേ ലഗൂണ്‍ പ്ലാസ മിനിമാര്‍ട്ടിലെ ജീവനക്കാരനായിരുന്നു. അടുത്തമാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഉപ്പ: പരേതനായ അബ്ദുല്ല, ഉമ്മ: ജമീല, ഭാര്യ:ശഹീദ, മക്കള്‍: മുഹമ്മദ്, ആയിഷ. മൃതദേഹം ഇന്ന് രാവലെ 9 മണിയോടെ പാത്തിപ്പാലം കടൈപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

തിരുവനന്തപുരം തിരുമല ചെറുകരയില്‍ ശിവാലയം ശിവകുമാര്‍(49) ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഭാര്യ: സിന്ദു ശിവകുമാര്‍, മക്കള്‍: ഗൗതം ശിവം( ഒലീവ് സ്‌കൂള്‍), ഗൗരി ശിവം(എം.ഇ.എസ് സ്‌കൂള്‍). 25 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തിവരുകയായിരുന്നു. ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക്് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.