in

ഹോര്‍ട്ടികള്‍ച്ചര്‍ എക്‌സ്‌പോ 2021: ഒരുക്കങ്ങളുമായി ഖത്തര്‍

ദോഹ: ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2021ലെ രാജ്യാന്തര ഉദ്യാന, പുഷ്പ ഫല പ്രദര്‍ശനത്തിന്റെ(ഖത്തര്‍ എക്‌സ്‌പോ 2021) ഒരുക്കങ്ങള്‍ തുടങ്ങി. എക്‌സ്‌പോയുടെ ഔദ്യോഗിക പതാക ഖത്തര്‍ ഏറ്റുവാങ്ങിയിരുന്നു.
ചൈനയില്‍ ബീജിങില്‍ നടന്ന രാജ്യാന്തര ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ2019ന്റെ സമാപനചടങ്ങില്‍വെച്ച് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈയാണ് പതാക ഏറ്റുവാങ്ങിയത്. എക്‌സ്‌പോ ദോഹ 2021ന്റെ പതാക ഏറ്റുവാങ്ങാനായതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് ചടങ്ങിനുശേഷം മന്ത്രി ഖത്തര്‍ ന്യൂസ് ഏജന്‍സിയോടു പ്രതികരിച്ചു.
ഹരിത മരുഭൂമി- ഒരു മികച്ച പരിസ്ഥിതി എന്ന പ്രമേയത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയായിരിക്കും ദോഹ എക്‌സ്‌പോ. അല്‍ബിദ പാര്‍ക്കില്‍ നടക്കുന്ന എക്‌സ്‌പോ 80ലധികം രാജ്യങ്ങളില്‍നിന്നായി 30ലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
155 ദിവസങ്ങള്‍ എക്‌സ്‌പോ നീണ്ടുനില്‍ക്കും. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് ദോഹ എക്‌സ്‌പോയെന്ന ആക്ടിങ് സെക്രട്ടറി ജനറല്‍ എന്‍ജിനിയര്‍ ജമാല്‍ ഷെരിദ അല്‍കഅബിയും പറഞ്ഞു.
പ്രാദേശിക, രാജ്യാന്തര കമ്പനികള്‍ 2021ലെ ദോഹ ഇന്റര്‍നാഷണല്‍ ഫ്‌ളവേഴ്‌സ് ആന്റ് ഗാര്‍ഡന്‍ എക്‌സിബിഷനില്‍ പങ്കെടുക്കും.പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും പാരിസ്ഥിതികബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. യൂറോപ്പ്, അമേരിക്ക, ഏഷ്യന്‍ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള പ്രശസ്തമായ കമ്പനികള്‍ പങ്കെടുക്കും. പൂക്കളിലൂടെ സാംസ്‌കാരിക കൂട്ടായ്മയും കലാവിനിമയവും സാധ്യമാക്കുകയെന്ന ലക്ഷ്യവും പ്രദര്‍ശനത്തിനുണ്ട്.
പൂന്തോട്ടപരിപാലനം ലക്ഷ്യമിട്ടുള്ള ജലസേചനപദ്ധതികളുടെ സാങ്കേതികതകള്‍, പമ്പ് സ്‌പ്രേ മെഷീനുകള്‍, വ്യത്യസ്തയിനം ഗ്രാസ്സ്(പുല്ല്), മാര്‍ബിള്‍ ബേസിനുകള്‍, ഫൗണ്ടെയ്‌നുകള്‍, സിറാമിക്‌സ്, ഗാര്‍ഡന്‍ ഫര്‍ണിച്ചറുകള്‍, പൂച്ചെടികള്‍ക്കുപയോഗിക്കുന്ന വളങ്ങള്‍, കീടനാശിനികള്‍ എന്നിവയുടെ പ്രദര്‍ശനവുമെല്ലാം ഉണ്ടാകും.
ചോക്ലേറ്റ് നിര്‍മാണം, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും കലാ, സാംസ്‌കാരിക, സംഗീത പരിപാടികളുമെല്ലാം ഉണ്ടാകും. കൂടുതല്‍ വിപുലമായിട്ടായിരിക്കും 2021ലെ പ്രദര്‍ശനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സെപ്തംബറില്‍ വിറ്റഴിച്ചത് 132 ടണ്‍ പ്രാദേശിക പച്ചക്കറികള്‍

ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് യാത്രാ ടെര്‍മിനല്‍