in

ഖത്തറില്‍ ഉത്പാദനമേഖലയില്‍ 2025നകം 1 ലക്ഷം പേര്‍ക്ക് തൊഴില്‍

ദോഹ: ഖത്തറില്‍ ഉത്പാദനമേഖലയില്‍ 2025നകം ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എസ്എംഇ) ഉയര്‍ത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമഫലമായി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഖത്തറിന്റെ ഉത്പാദന മേഖല രാജ്യത്തെ പ്രധാന തൊഴില്‍ ദാതാക്കളായി ഉയര്‍ന്നുവരുമെന്ന് കെപിഎംജിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2025ല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1,01,000 ആയി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.
എസ്എംഇ മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമവും ഹൈഡ്രോകാര്‍ബണ്‍ ഇതര കയറ്റുമതിയിലേക്കുള്ള ശ്രദ്ധയും കാരണം 2025 ആകുമ്പോഴേക്കും ഉത്പാദന മേഖലയുടെ മൂല്യത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

2025ല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 1,01,000 ആയി ഉയരും. ഈ കാലയളവില്‍ സ്ഥാപനങ്ങളുടെ എണ്ണം 3,239ല്‍ നിന്നും 3,486 ആയി വര്‍ധിക്കും. സാമ്പത്തിക വികസനത്തിനും വൈവിധ്യവല്‍ക്കരണത്തിനുമുള്ള ഒരു എഞ്ചിന്‍ എന്ന നിലയില്‍ ഉത്പാദന മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ നാഷണല്‍ മാനുഫാക്ചറിംഗ് സ്ട്രാറ്റജി 2018-2022 സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030, രണ്ടാമത് ദേശീയ വികസന തന്ത്രം(എന്‍ഡിഎസ് -2) എന്നിവക്ക് അനുസൃതമായി സമഗ്രമായ ഉത്പാദന തന്ത്രവും ആരംഭിച്ചിട്ടുണ്ട്. പോളിമര്‍, പ്ലാസ്റ്റിക്, അലുമിനിയം, അഡിറ്റീവ് മാനുഫാക്ചറിംഗ്, ഭക്ഷ്യ, പാനീയം, മരുന്നു നിര്‍മാണം, പരിസ്ഥിതി സേവനങ്ങള്‍ എന്നിങ്ങനെ ഏഴ് തന്ത്രപരമായ ഉപമേഖലകളെയും കണ്ടെത്തിയിട്ടുണ്ട്. ഖത്തറിന്റെ സമ്പദ്വ്യവസ്ഥയില്‍ ഉത്പാദന മേഖലയുടെ പങ്ക് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക സാമ്പത്തിക ഔട്ട്‌ലുക്ക് ഒക്ടോബര്‍ 2020 പ്രവചനം അനുസരിച്ച് ഖത്തറിന്റെ നാമമാത്ര ജിഡിപി(മൊത്ത ആഭ്യന്തര ഉത്പാദനം) 2025ല്‍ 697 ബില്യണ്‍ റിയാലിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2020ല്‍ കോവിഡ് മഹാമാരി മൂലം ഉത്പാദനവും ഉപഭോഗവും കുറഞ്ഞതിനെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥ 16 ശതമാനം ചുരുങ്ങിയെങ്കിലും 2021ല്‍ സമ്പദ് വ്യവസ്ഥ മടങ്ങിയെത്തുകയും 5.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉത്പാദന മേഖലയുടെ വിഹിതം 2019ലെ 7.8 ശതമാനത്തില്‍ നിന്ന് 2025ല്‍ 9.4 ശതമാനമായി ഉയരുമെന്നും കെപിഎംജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രകൃതിവാതക ഉത്പാദനത്തിനുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത ഖനന- ക്വാറിയിങ് മേഖലയില്‍ വളര്‍ച്ച കൈവരിക്കുന്നതിനിടയാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ മേഖലകളുടെ ഉത്പാദന മൂല്യം 2025വരെ ക്രമാനുഗതമായി ഉയരുമെന്നാണ് പ്രതീക്ഷ. 2024ഓടെ പ്രകൃതിവാതക ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി ഇക്കാര്യത്തില്‍ മുഖ്യപങ്ക് വഹിക്കും. ഇതുകാരണമായി 2025ല്‍ 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 35 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന് അര്‍ഹത

ഖത്തറില്‍ ആറു കോവിഡ് മരണം കൂടി; 823 പുതിയ രോഗികള്‍