in ,

10,000 കാര്‍ഗോ ഷിപ്പ്‌മെന്റ്: മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഖത്തര്‍ഗ്യാസ്

10,000-ാമത് കാര്‍ഗോ കപ്പല്‍ ലോഡിങിന്റെ ആഘോഷത്തില്‍ ഖത്തര്‍ ഗ്യാസിലെയും റാസ് ലഫാന്‍ തുറമുഖത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സെര്‍ജിയന്റ് കപ്പലിലെ ക്രൂവും പങ്കാളികളായപ്പോള്‍

ദോഹ: 10,000-ാമത് കാര്‍ഗോ ഷിപ്പ്‌മെന്റ് വിജയകരവും സുരക്ഷിതവുമായി ലോഡ് ചെയ്ത് മറ്റൊരു നാഴികക്കല്ല് കൂടി ഖത്തര്‍ ഗ്യാസ് പിന്നിട്ടു. ഖത്തര്‍ ഗ്യാസ് റാസ് ലഫാന്‍ ടെര്‍മിനല്‍ ഓപ്പറേഷന്‍സാണ്(ആര്‍എല്‍ടിഒ) റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ നഗരത്തില്‍ 10,000-ാമത് കാര്‍ഗോ കപ്പല്‍ ലോഡ് ചെയ്ത് അയച്ചത്. എല്‍എന്‍ജി രഹിത ഉല്‍പ്പന്നമായിരുന്നു ഷിപ്പ്‌മെന്റില്‍.

2006ല്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്കായി നാലു ബില്യണിലധികം ബാരല്‍ ഉത്പന്നങ്ങളാണ് ഖത്തര്‍ ഗ്യാസിന്റെ വിദഗ്ദ്ധ സംഘം കാര്യക്ഷമമായും വിശ്വാസയോഗ്യമായും ലോഡ് ചെയ്തത്. റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ നഗരം ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത തുടര്‍ന്നും വര്‍ധിക്കുന്നുണ്ട്. പത്തുലക്ഷം ബാരല്‍ എണ്ണ്യ്ക്കു തുല്യമായ ഉത്പന്നങ്ങളാണ് റാസ് ലഫാന്‍ ടെര്‍മിനല്‍ ഓപ്പറേഷന്‍സ് പ്രതിദിനം കൈകാര്യം ചെയ്യുന്നത്.

സുപ്രധാന നാഴികക്കല്ല് ആഘോഷമാക്കാന്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. എല്‍പിജി ടാങ്കര്‍ സെര്‍ജിയന്റ് വെസ്സലിനെ സ്വീകരിച്ചുകൊണ്ടായിരുന്നു പരിപാടി. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍-നോര്‍ത്ത് അഹമ്മദ് ഹിലാല്‍ അല്‍മുഹന്നദി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍- സൗത്ത് ഫഹദ് അല്‍ഖാതിര്‍, ഖത്തര്‍ഗ്യാസ് ആര്‍എല്‍ടിഒ മാനേജര്‍ അബ്ദുല്ല ഖാലിദ് ഇദ്രിസ്, ഖത്തര്‍ ഗ്യാസിലെയും റാസ് ലഫാന്‍ തുറമുഖത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സെര്‍ജിയന്റിന്റെ മാസ്റ്റര്‍ ക്യാപ്റ്റന്‍ സി.പി.ഗുപ്തയ്ക്ക് സ്മാരകഫലകം സമ്മാനിച്ചു.

റാസ് ലഫാനിലെ ടെര്‍മിനല്‍ ഓപ്പറേഷന്‍സ് കേന്ദ്രത്തില്‍ നിന്നും ലോഡ് ചെയ്യുന്നതിനുള്ള 10,000-ാമത്തെ കപ്പലായി സെര്‍ജിയന്റിനെ തെരഞ്ഞെടുത്തതിലുള്ള വിശ്വാസവും നന്ദിയും കടപ്പാടും ക്യാപ്റ്റന്‍ സി.പി.ഗുപ്ത പങ്കുവച്ചു. 2006ലാണ് ഖത്തര്‍ഗ്യാസ് ആര്‍എല്‍ടിഒയുടെ പ്രവര്‍ത്തനം തുടങ്ങുന്നത്.

റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ നഗരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നോണ്‍-എല്‍എന്‍ജി ഹൈഡ്രോകാര്‍ബണ്‍ ലിക്വിഡ്, സള്‍ഫര്‍ എന്നിവയുടെ സംഭരണം, ലോഡിങ് പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള ഏക ഓപ്പറേറ്റര്‍ ആര്‍എല്‍ടിഒയാണ്. ഖത്തര്‍ഗ്യാസ് ആര്‍എല്‍ടിഒയുടെ സേവനങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍ ഖത്തര്‍ പെട്രോളിയം, ഖത്തര്‍ഗ്യാസ്, അല്‍ഖലീജ് ഗ്യാസ്, ഖത്തര്‍ ഷെല്‍ ജിടിഎല്‍, ഡോള്‍ഫിന്‍ എനര്‍ജി ലിമിറ്റഡ്, ലഫാന്‍ റിഫൈനറി കമ്പനി ലിമിറ്റഡ്, ഒറിക്‌സ് ജിടിഎല്‍, റാസ് ലഫാന്‍ ഒലെഫിന്‍സ് കമ്പനി, ബര്‍സാന്‍ എന്നിവയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലുലുവില്‍ ബൈ 2 ഗെറ്റ് 1 ഫ്രീ പ്രമോഷന്‍ തുടങ്ങി

ഏറെ സവിശേഷതകളോടെ ലോകത്തിനു വിസ്മയമായി അല്‍വഖ്‌റ സ്‌റ്റേഡിയം