in ,

1153 പേര്‍ക്കു കൂടി കോവിഡ്; 25,865 പേര്‍ ചികിത്സയില്‍

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1153 പേര്‍ക്ക് കൂടി കൊറോണ വൈറസ്(കോവിഡ്-19) രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 29, 425 ആയി വര്‍ധിച്ചു. പുതിയതായി 190 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 3546 പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 25,865 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,48,173 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4235 പേരെ പരിശോധനക്ക് വിധേയരാക്കി. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലൊയിരുന്നു, 1733 കേസുകള്‍. തുടര്‍ച്ചയായ എട്ടാംദിവസമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമാകുന്നത്. ഒരു സ്വദേശിയും പതിമൂന്ന് പ്രവാസികളും ഉള്‍പ്പടെ പതിനാല് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയ കേസുകളില്‍ മിക്കതും വിവിധ തൊഴിലുകള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇവരില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ രോഗം കണ്ടെത്തുകയായിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തെ പൗരന്‍മാരിലും താമസക്കാരിലും രോഗം കണ്ടെത്തി. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നത്. രോഗം പുതിയതായി സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്കു മാറ്റുന്നതിനുമുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്‌കേറ്റിംഗ് ഷൂ മോഹം വഴിയിലുപേക്ഷിച്ചു; 2 കുട്ടികള്‍ സ്വരൂക്കൂട്ടിയ പണവുമായി പോയത് കെ എം സി സി ആസ്ഥാനത്തേക്ക്

ഖത്തറിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേന്ദ്രമന്ത്രിക്കും അംബാസിഡര്‍ക്കും കത്തയച്ചു