in ,

ഖത്തറില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 117 പേര്‍ക്കു മാത്രം; രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു

  • 214 പേര്‍ക്കു കൂടി രോഗം ഭേദമായി
  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2256 പേര്‍ ചികിത്സയില്‍
  • 251 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 117 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കോവിഡ് വ്യാപനത്തിനുശേഷം രാജ്യത്ത് ഇതാദ്യമായാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ ഇത്രത്തോളം കുറവുണ്ടാകുന്നത്. അതേസമയം പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുമുണ്ട്. തുടര്‍ച്ചയായ ആറാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്താകെ ഇതുവരെ 239 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ ഖത്തറിലുള്ളവരും 11 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,40,203 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,37,708 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2256 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 251 പേര്‍ ആസ്പത്രിയിലാണ്. 23 പേരെ പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്. 28 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി രണ്ടുപേരെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,403 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,44,984 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 07) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഇന്നത്തെ (2020 ഡിസംബര്‍ 08) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…