in

ശമാല്‍ മുനിസിപ്പാലിറ്റിയില്‍ 12 ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചു

ശമാല്‍ മുനിസിപ്പാലിറ്റി ഇന്‍സ്്‌പെക്ടര്‍മാര്‍ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തിയപ്പോള്‍

ദോഹ: നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയുമായി അല്‍ശമാല്‍ മുനിസിപ്പാലിറ്റി. ആരോഗ്യ നിരീക്ഷണ വിഭാഗം വിവിധ ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ആരോഗ്യ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പന്ത്രണ്ട് ഭക്ഷ്യ ഔട്ട്‌ലെറ്റുകള്‍ താല്‍ക്കാലികമായി അടച്ചു.
കഴിഞ്ഞമാസം ശമാലില്‍ 507 ആനുകാലിക പരിശോധനകളാണ് നടത്തിയത്. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടു നിയമലംഘന റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. 912 കന്നുകാലികളെ പരിശോധനക്ക് വിധേയമാക്കി. ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ എട്ടു മൃഗങ്ങളുടെ മാംസം നശിപ്പിച്ചു. 46 മൃഗങ്ങളുടെ മാസം ഭാഗികമായി ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. വകുപ്പിന് 63 പരാതികളും ലഭിച്ചു. ഇതേ കാലയളവില്‍ ജനറല്‍ കണ്‍ട്രോള്‍ വിഭാഗം 240 ആനുകാലിക പരിശോധന നടത്തി. 61 നിയമലംഘന റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. പരിശോധനയില്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട 67 കാറുകളും കണ്ടെത്തുകയും ഉടമസ്ഥര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ വിഭാഗത്തിലും 40 പരാതികള്‍ ലഭിച്ചു. സാങ്കേതിക നിയന്ത്രണ വകുപ്പ് 165 ആനുകാലിക പരിശോധനകള്‍ നടത്തി. ഏഴു ലംഘന റിപ്പോര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ ഇലക്ട്രോണിക് മികവ് വിദൂരപഠനം സുഗമമാക്കുന്നു: വിദ്യാഭ്യാസ മന്ത്രി

ഫലസ്തീന്‍ ജനതക്ക് ഖത്തറിന്റെ ഉറച്ച പിന്തുണ തുടരും: വിദേശകാര്യ സഹമന്ത്രി