ജയിലുകളിലുള്ളത് 419 ഇന്ത്യന്‍ തടവുകാര്‍
ദോഹ: വിശുദ്ധ റമദാനോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പൊതുമാപ്പ് ലഭിച്ച തടവുകാരില്‍ പന്ത്രണ്ട് ഇന്ത്യക്കാരും. ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തലാണ് ഇക്കാര്യം അറിയിച്ചത്. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഇവര്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങും. കഴിഞ്ഞവര്‍ഷം വിവിധ ഘട്ടങ്ങളിലായി അമീറിന്റെ പൊതുമാപ്പ് ലഭിച്ച 85 ഇന്ത്യന്‍ തടവുകാര്‍ ജയില്‍മോചിതരായിരുന്നു. നിലവില്‍ 419 ഇന്ത്യാക്കാരാണ് ഖത്തറിലെ ജയിലുകളിലുള്ളത്. തടവുകാരുടെ ക്ഷേമാന്വേഷണത്തിനും മറ്റുമായി എംബസി സംഘം ജയിലുകള്‍ സന്ദര്‍ശിക്കുന്നുണ്ട്.