
മനാമ: ബഹ്‌റൈനില്‍ കൊറോണ വൈറസ് രോഗം സുഖപ്പെട്ടവരുടെ എണ്ണം 451 ആയി ഉയര്‍ന്നു. ഇന്നലെ രോഗബാധിതരായത് 12 പേരാണ്. 268 പേരാണ് ചികിത്സയിലുള്ളത്. 264 പേരുടെ ആരോഗ്യസ്ഥിതി സുസ്ഥിരമായി തുടരുകയാണെന്നും 4 പേര്‍ ഗുരുതരാവസ്ഥയിലുണ്ടെന്നും ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതേവരെ 4 മരണമാണ് ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്.