in ,

ഖത്തറില്‍ 126 കൊറോണ കേസുകള്‍ കൂടി, എണ്ണം 1075; രോഗമുക്തരായി 21 പേര്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 126 പേര്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്19) കണ്ടെത്തി. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ആയി. 1075 ആയി. 21 പേര്‍ കൂടി പുതിയതായി സുഖംപ്രാപിച്ചു. ഇതുവരെ 93 പേരാണ് കോവിഡ് മുക്തരായത്. 979 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 28,413 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇന്നു മാത്രം 2150 പേരുടെ പരിശോധന നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ ലബോറട്ടറി സംവിധാനത്തിന്റെ ഉപയോഗത്തിലൂടെ കൂടുതല്‍ ദൈനംദിന പരിശോധനകള്‍ നടത്താനാകുന്നുണ്ട്. ഖത്തറില്‍ കോവിഡ് ബാധിച്ച് മൂന്നു പേരാണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധിച്ച 85 വയസുകാരനായ പ്രവാസി ഏപ്രില്‍ രണ്ടിനും 57 വയസുകാരനായ ബംഗ്ലാദേശി മാര്‍ച്ച് 28നും 58കാരനായ പ്രവാസി മാര്‍ച്ച് 31നുമാണ് മരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വാണിജ്യമന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

റസ്‌റ്റോറന്റുകളിലും ഷോപ്പിങ് സെന്ററുകളിലും പൊതുസന്ദര്‍ശനങ്ങള്‍ കുറഞ്ഞു