in ,

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 125 പേര്‍ക്ക് മാത്രം

  • പുതിയ കമ്യൂണിറ്റി കേസുകളുടെ എണ്ണം നൂറില്‍ താഴെയായി
  • 216 പേര്‍ കൂടി രോഗമുക്തരായി
  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2393 പേര്‍ ചികിത്സയില്‍, 271 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 125 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മാസങ്ങള്‍ക്കുശേഷമാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രത്തോളം കുറവുണ്ടാകുന്നത്. അതേസമയം രോഗം ഭേദമാകുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുമുണ്ട്്. കോവിഡ് വ്യാപനം തടയുന്നതിനായി ഖത്തര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായി ഫലം കാണുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായ നാലാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്താകെ ഇതുവരെ 239 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 93പേര്‍ ഖത്തറിലുള്ളവരും 32 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കമ്യൂണിറ്റി കേസുകളുടെ എണ്ണം നൂറില്‍ താഴെയായതും ആശ്വാസകരമാണ്.

രാജ്യത്ത് ഇതേവരെ 1,39,908 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,37,276 പേര്‍ സുഖംപ്രാപിച്ചു.

നിലവില്‍ 2393 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 271 പേര്‍ ആസ്പത്രിയിലാണ്. 35 പേരെ പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്. 33 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരാളെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,460 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,36,425 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 05) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഇന്നത്തെ (2020 ഡിസംബര്‍ 06) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…