in ,

13-ാമത് എജുക്കേഷന്‍ എക്‌സലന്‍സ് പുരസ്‌കാരത്തിനുള്ള നടപടികള്‍ തുടങ്ങി

സയന്റിഫിക് എക്‌സലന്‍സ് അവാര്‍ഡ് സിഇഒ ഡോ.ഹംദ ഹസന്‍ അല്‍സുലൈത്തി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: വിദ്യാഭ്യാസമേഖലയിലെ മികവിനുള്ള 13-ാമത് സയന്റിഫിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഖത്തര്‍ എജ്യൂക്കേഷന്‍ എക്‌സലന്‍സ് ദിനത്തോടനുബന്ധിച്ചാണ് സാധാരണയായി പുരസ്‌കാരം വിതരണം ചെയ്യുന്നത്.

ഒന്‍പത് വിഭാഗങ്ങളിലായിട്ടാണ് പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്. ഒക്ടോബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31വരെ വിവിധ വിഭാഗങ്ങളിലേക്ക് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. സയന്റിഫിക് എക്‌സലന്‍സ് അവാര്‍ഡ് സിഇഒ ഡോ.ഹംദ ഹസന്‍ അല്‍സുലൈത്തി വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും മറ്റും വിശദീകരിച്ചത്.

ഖത്തരി സമൂഹത്തില്‍ സര്‍ഗാത്മകതയുടെയും മികവിന്റെയും സംസ്‌കാരം പ്രചരിപ്പിക്കുന്നതിനായി വിവിധ മേഖലകളിലെ വിശിഷ്ടരായ ഖത്തരികളെ ബഹുമാനിക്കുന്നതിനുള്ള അവസരമെന്ന നിലയില്‍ പുരസ്‌കാരത്തിന് സവിശേഷമായ പ്രാധാന്യമുണ്ടെന്ന് അവര്‍ പറഞ്ഞു.

വ്യക്തികളിലും സ്ഥാപനങ്ങളിലും മികവിന്റെ വശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പുരസ്‌കാരത്തിന് വ്യക്തമായ സ്വാധീനമുണ്ട്. മുന്‍വര്‍ഷങ്ങളിലെ പുരസ്‌കാരജേതാക്കളില്‍ മൂന്നു പേര്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ജനീവയിലെ രാജ്യാന്തര ശാസ്ത്രഫോറത്തില്‍ പങ്കെടുത്തകാര്യവും ഡോ.അല്‍സുലൈത്തി ചൂണ്ടിക്കാട്ടി.

പുരസ്‌കാരത്തിന്റെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് മോന അല്‍കുവാരി, പബ്ലിക് റിലേഷന്‍സ് ആന്റ് കമ്യൂണിക്കേഷന്‍സ് ഡയറക്ടറും പുരസ്‌കാരത്തിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ ഹസന്‍ അബ്ദുല്ല അല്‍മുഹമ്മദി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ്, മികച്ച സ്‌കൂളിനുള്ള അവാര്‍ഡ്, ഗവേഷണ-പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.

പ്രൈമറി തലം മുതല്‍ ഡോക്ടറേറ്റ് തലംവരെയുള്ള വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌കാരനിര്‍ണയത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി വിവിധ കമ്മിറ്റികളുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന ഏറ്റവും ഉന്നതമായ അക്കാഡമിക് ബഹുമതിയാണ് പുരസ്‌കാരം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബള്‍ഗേറിയന്‍ ‘പാരമ്പര്യത്തിന്റെ സൗന്ദര്യം’ പ്രദര്‍ശനം കത്താറയില്‍

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: മൈക്ക് പവല്‍ അംബാസഡര്‍