in ,

ഖത്തറില്‍ 140 പേര്‍ക്കുകൂടി കോവിഡ്

  • 201 പേര്‍ കൂടി രോഗമുക്തരായി
  • 2072 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. പുതിയ രോഗബാധിതരില്‍ 105പേര്‍ ഖത്തറിലുള്ളവരും 35 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,41,557 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് 242 പേരാണ് മരിച്ചത്. ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേര്‍ക്ക് രോഗം ഭേദമായി. പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,39,243 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2,072 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 218 പേര്‍ ആസ്പത്രിയിലാണ്. 22 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 21 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി മൂന്നുപേരെ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,104 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 5266 പേരെയാണ് ആദ്യമായി പരിശോധനക്ക് വിധേയരാക്കിയത്. സമീപകാലയളവില്‍ ഏറ്റവുമധികം പരിശോധനകള്‍ നടന്ന ദിവസം കൂടിയാണിന്ന്. ഇതുവരെ 11,85,304 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി: 145 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

ഇന്നത്തെ (2020 ഡിസംബര്‍ 17) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…