in ,

ഖത്തറില്‍ 140 പേര്‍ക്കുകൂടി കോവിഡ്: 135 പേര്‍ക്കുകൂടി രോഗം ഭേദമായി

  • 1941 പേര്‍ ചികിത്സയില്‍, 226 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 140 പേര്‍ക്ക്. തുടര്‍ച്ചയായ രണ്ടാംദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 150ല്‍ താഴെയായി തുടരുന്നു. പുതിയ രോഗബാധിതരില്‍ 114 പേര്‍ ഖത്തറിലുള്ളവരും 26 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,42,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ രോഗം ബാധിച്ച് 243 പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 135 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗമുക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഇതുവരെ 1,40,264 പേര്‍ സുഖംപ്രാപിച്ചു. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാംദിവസവും 2000ല്‍ താഴെയായി തുടരുന്നു. നിലവില്‍ 1941 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 226 പേര്‍ ആസ്പത്രിയിലാണ്. 32 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 23 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ആരെയും ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8213 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 12,07,359 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.
ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 149 പേര്‍ക്ക് കൂടി കോവിഡ്; പരിശോധിച്ചവരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കവിഞ്ഞു

2020 ഫിഫ ലോക ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്: ഫെബ്രുവരി 1 മുതല്‍; ഉദ്ഘാടന മത്സരം റയ്യാന്‍ സ്റ്റേഡിയത്തില്‍