in ,

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 150ല്‍ താഴെ

  • ഇന്ന് രോഗം സ്ഥിരീകരിച്ചത് 140 പേര്‍ക്ക് മാത്രം
  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 188 പേര്‍ കൂടി രോഗമുക്തരായി
  • 2484 പേര്‍ ചികിത്സയില്‍, 253 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 150ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 140 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസകരമാണ്. രാജ്യത്താകെ ഇതുവരെ 239 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ ഖത്തറിലുള്ളവരും 32 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,39,783 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,37,060 പേര്‍ സുഖംപ്രാപിച്ചു.

നിലവില്‍ 2484 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 253 പേര്‍ ആസ്പത്രിയിലാണ്. 25 പേരെ പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്. 36 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. അഞ്ചുപേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,727 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,33,075 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗള്‍ഫ് പ്രതിസന്ധി:അന്തിമ കരാറിലെത്തിയതായി സൂചന; ശുഭാപ്തി വിശ്വാസവുമായി നേതാക്കള്‍

ഇന്നത്തെ (2020 ഡിസംബര്‍ 05) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…