in ,

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 142 പേര്‍ക്ക്

  • 137 പേര്‍ കൂടി രോഗമുക്തരായി
  • 2094 പേര്‍ ചികിത്സയില്‍, 208പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 60 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസത്തെ ഇടവേളക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 243 ആയി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 150ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 142 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 110 പേര്‍ ഖത്തറിലുള്ളവരും 32 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഖത്തറിലാകെ ഇതേവരെ 1,41,858 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 137 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,39,521 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2,094 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 208 പേര്‍ ആസ്പത്രിയിലാണ്. 16 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 21 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ആരെയും ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6155 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,92,295 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 159 പേര്‍ക്കുകൂടി കോവിഡ്

കോവിഡ് വാക്‌സിന്‍ തിങ്കളാഴ്ച ഖത്തറിലെത്തും; ഉടന്‍ ജനങ്ങള്‍ക്ക് ലഭിക്കും