in ,

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി: 145 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

  • 123 പേര്‍ കൂടി രോഗമുക്തരായി
  • 2133 പേര്‍ ചികിത്സയില്‍, 229 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 84 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 242 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 145 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 105പേര്‍ ഖത്തറിലുള്ളവരും 40 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,41,417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 123 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,39,042 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2,133 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 229 പേര്‍ ആസ്പത്രിയിലാണ്. 20 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 19 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ആരെയും പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,762 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,80,038 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2030ലെ ഏഷ്യന്‍ ഗെയിംസ് ദോഹയില്‍

ഖത്തറില്‍ 140 പേര്‍ക്കുകൂടി കോവിഡ്