in ,

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 150ല്‍ താഴെ

  • 153 പേര്‍ കൂടി രോഗമുക്തരായി
  • ഇന്നു രോഗം സ്ഥിരീകരിച്ചത് 147 പേര്‍ക്ക്
  • 2240 പേര്‍ ചികിത്സയില്‍, 250 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 150ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 106 പേര്‍ ഖത്തറിലുള്ളവരും 41 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതിയതായി രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേവരെ 1,40,827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇതേവരെ 240 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേര്‍ക്ക് രോഗം ഭേദമായി. പുതിയ രോഗികളേക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 1,38,347 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2240 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 250 പേര്‍ ആസ്പത്രിയിലാണ്.19 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 24 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ ഒരാളെ മാത്രമാണ് ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8836 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,63,120 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ 164 പേര്‍ക്കു കൂടി കോവിഡ്

ഇന്നത്തെ (2020 ഡിസംബര്‍ 12) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…