in ,

ഖത്തറില്‍ 149 പേര്‍ക്ക് കൂടി കോവിഡ്; പരിശോധിച്ചവരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കവിഞ്ഞു

  • 202 പേര്‍കൂടി രോഗമുക്തരായി, 1936 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഇടവേളക്കുശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 150ല്‍ താഴെയായി. പുതിയ രോഗബാധിതരില്‍ 122 പേര്‍ ഖത്തറിലുള്ളവരും 27 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,42,308 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ രോഗം ബാധിച്ച് 243 പേരാണ് മരിച്ചത്.

കോവിഡ് പരിശോധനക്ക് വിധേയരായവരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 202 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,40,129 പേര്‍ സുഖംപ്രാപിച്ചു. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായ രണ്ടാംദിവസവും 2000ല്‍ താഴെയായി തുടരുന്നു. നിലവില്‍ 1936 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 221 പേര്‍ ആസ്പത്രിയിലാണ്. 30 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 24 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി നാലുപേരെ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7435 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 12,03,272 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുന്‍ ഐഎസ്‌സി പ്രസിഡന്റ് എം.എസ്. ബുഖാരി അന്തരിച്ചു

ഖത്തറില്‍ 140 പേര്‍ക്കുകൂടി കോവിഡ്: 135 പേര്‍ക്കുകൂടി രോഗം ഭേദമായി