in ,

ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 150 പേര്‍ക്ക്

  • വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 66 പേര്‍ക്കുകൂടി രോഗം
  • 173 പേര്‍ക്കുകൂടി രോഗം ഭേദമായി
  • 2232 പേര്‍ ചികിത്സയില്‍, 261 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 78 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ ആറുദിവസത്തിനുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 240ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 150പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ ഖത്തറിലുള്ളവരും 66 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. കമ്യൂണിറ്റി കേസുകളുടെ എണ്ണം 90ല്‍ താഴെയായത് ആശ്വാസകരമാണ്.

എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,40,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,37,881 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2232 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 261 പേര്‍ ആസ്പത്രിയിലാണ്. 34 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 27 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ഒരാളെപ്പോലും ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,140 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,49,684 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 08) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഇന്നത്തെ (2020 ഡിസംബര്‍ 09) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…