in ,

ഖത്തറില്‍ 157 പേര്‍ക്കുകൂടി കോവിഡ്

  • 140 പേര്‍ കൂടി രോഗമുക്തരായി
  • 1958 പേര്‍ ചികിത്സയില്‍
  • 226 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 150നു മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 119 പേര്‍ ഖത്തറിലുള്ളവരും 38 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,42,605 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ രോഗം ബാധിച്ച് 243 പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 140 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,40,404പേര്‍ സുഖംപ്രാപിച്ചു. കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായ നാലാംദിവസവും 2000ല്‍ താഴെയായി തുടരുന്നു. നിലവില്‍ 1958 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 225 പേര്‍ ആസ്പത്രിയിലാണ്. 18 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 20 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ഒരാളെക്കൂടി ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9475 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 12,11,813 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 23) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ആരോഗ്യ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു
ദോഹ