in ,

ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2000ല്‍ താഴെയായി

  • 158 പേര്‍ക്കുകൂടി കോവിഡ്
  • 203 പേര്‍കൂടി രോഗമുക്തരായി

ദോഹ: ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2000ല്‍ താഴെയായി. നിലവില്‍ 1989 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗബാധിതരില്‍ 113 പേര്‍ ഖത്തറിലുള്ളവരും 45പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതിയ കമ്യൂണിറ്റി കേസുകളുടെ എണ്ണം ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും നൂറിനു മുകളിലായി. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,42,159 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ രോഗം ബാധിച്ച് 243 പേരാണ് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 203പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,39,927 പേര്‍ സുഖംപ്രാപിച്ചു. സമീപകാലയളവില്‍ ഇതാദ്യമായാണ് ചികിത്സയിലുള്ളവരുടെ എണ്ണം 2000ല്‍ താഴെയാകുന്നത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന 1989പേരില്‍ 212 പേര്‍ ആസ്പത്രിയിലാണ്. 28 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 24 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി രണ്ടുപേരെ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8254 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,99,805 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് മന്ത്രാലയത്തിന്റെ അനുമതി

ഇന്നത്തെ (2020 ഡിസംബര്‍ 21) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…