
- 141 പേര് കൂടി രോഗമുക്തരായി
- 2090 പേര് ചികിത്സയില്‍, 202 പേര് ആസ്പത്രിയില്‍
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 159 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗബാധിതരില്‍ 116 പേര് ഖത്തറിലുള്ളവരും 43 പേര് വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,41,716 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ച് ആകെ 242 പേരാണ് രാജ്യത്ത് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 141 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,39,384 പേര് സുഖംപ്രാപിച്ചു. നിലവില്‍ 2,090 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 202 പേര് ആസ്പത്രിയിലാണ്. 19 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 21 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി രണ്ടുപേരെ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,550 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,89,774 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്സ് മാസ്ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.