in

16-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനത്തിന് ഇന്ന് തുടക്കം

ഹലീമ ഏദന്‍

ദോഹ: 16-ാമത് ഹയ അറേബ്യന്‍ ഫാഷന്‍ പ്രദര്‍ശനത്തിന് ദോഹ എക്‌സിബിഷന്‍ ആന്റ്് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നു തുടക്കമാകും. 29വരെയാണ് പ്രദര്‍ശനം. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ പിന്തുണയോടെ ഖത്തരി കമ്പനിയായ ഡിസൈന്‍ ക്രിയേഷന്‍സാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
വിഖ്യാത സൊമാലി- അമേരിക്കന്‍ മോഡല്‍ ഹലിമ ഏദന്‍ ഉദ്ഘാടനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഫാഷന്‍ മേഖലയിലെ വനിതാശാക്തീകരണത്തെക്കുറിച്ചുളള ചര്‍ച്ചയില്‍ അവര്‍ പങ്കെടുക്കും. സ്‌പോര്‍ട്‌സ് ഇലസ്‌ട്രേറ്റഡ് മാഗസിന്റെ സ്വിംസ്യൂട്ട് പതിപ്പില്‍ ഹിജാബ് ധരിച്ചുകൊണ്ടു പങ്കെടുത്ത ആദ്യത്തെ മോഡലായിരുന്നു ഹലീമ. കെനിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച ഹലീമ ഏഴാം വയസിലാണ് അമേരിക്കയിലെത്തിയത്.
2016ല്‍ പെന്റഗണില്‍ നടന്ന മിസ് മിനെസോട്ട മത്സരത്തില്‍ ഹിജാബും ബുര്‍ക്കിനും ധരിച്ചുകൊണ്ട് പങ്കെടുത്തതോടെയാണ് ഹലീമ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ലോകത്തൊട്ടാകെയുള്ള ഫാഷന്‍ മാഗസിനുകളുടെ കവറില്‍ ഹലീമ ഇടംനേടി.
ഇന്നുവൈകുന്നേരം അഞ്ചിനാണ് ഹലീമ പങ്കെടുക്കുന്ന ചര്‍ച്ച. 250ലധികം ഖത്തരി, മേഖലാ, രാജ്യാന്തര ബ്രാന്‍ഡുകള്‍ പങ്കെടുക്കും. കഴിഞ്ഞ എഡീഷനെ അപേക്ഷിച്ച് ഇത്തവണ പ്രാദേശിക ഡിസൈനര്‍മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരില്‍ 75ശതമാനം ഖത്തരി ബ്രാന്‍ഡുകളായിരിക്കും. ഇത്രയധികം പ്രാദേശിക പങ്കാളിത്തം ഇതാദ്യമാണ്. 20ലധികം ഫാഷന്‍ഷോകളുമുണ്ടാകും.
പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ പങ്കെടുക്കും. കുവൈത്ത്, ഒമാന്‍, ഇന്ത്യ, തുര്‍ക്കി, ലബനാന്‍, മൊറോക്കോ, ചൈന, ഇന്തോനേഷ്യ, ഇറ്റലി, ജോര്‍ജിയ രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകളുടെ പങ്കാളിത്തമുണ്ടാകും. വിവിധ രാജ്യങ്ങളിലെ അബായ, ഫാഷന്‍ ബ്രാന്‍ഡുകള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ടാകും.വൈവിധ്യമാര്‍ന്ന ഫാഷന്‍ ഷോകളും ശില്‍പ്പശാലകളും ഫാഷന്‍ ഡിസൈനര്‍മാരുമായുള്ള സംവാദവും ഒരുക്കുന്നുണ്ട്. പാന്‍ അറബ്- രാജ്യാന്തര ഡിസൈനര്‍മാര്‍ തങ്ങളുടെ ഏറ്റവും പുതിയ ഫാഷനുകള്‍ ഷോയില്‍ അവതരിപ്പിക്കും. ഖത്തരി പ്രതിഭകള്‍ക്കായി പ്രദര്‍ശനത്തില്‍ വലിയ സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ക്ലബ്ബ് ലോകകപ്പ്: 24 മണിക്കൂറിനുള്ളില്‍ ബുക്കുചെയ്യപ്പെട്ടത് 24211 ടിക്കറ്റുകള്‍

ഖത്തര്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 12 ശതമാനം വളര്‍ച്ച