in ,

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

  • 160 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു
  • 229 പേര്‍ കൂടി രോഗമുക്തരായി
  • 2161 പേര്‍ ചികിത്സയില്‍, 249 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 50 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ നാലു ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 241 ആയി. രണ്ടു ദിവസത്തിനുശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 150നു മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ രോഗബാധിതരില്‍ 133 പേര്‍ ഖത്തറിലുള്ളവരും 27 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാ രോഗബാധിതരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിലാകെ ഇതേവരെ 1,41,121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 229 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ന് കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,38,719 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2,161 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 249 പേര്‍ ആസ്പത്രിയിലാണ്. 25 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 21 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ പുതിയതായി ആരെയും ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,088 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,71,929 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകും: ഡോ. അല്‍മുസ്‌ലഹ്

ഇന്നത്തെ (2020 ഡിസംബര്‍ 14) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…