in ,

ഖത്തറില്‍ 163 പേര്‍ക്കു കൂടി കോവിഡ്: 152 പേര്‍ കൂടി രോഗമുക്തരായി

  • രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളില്ല
  • 2243 പേര്‍ ചികിത്സയില്‍, 256 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 129 പേര്‍ ഖത്തറിലുള്ളവരും 34 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. കമ്യൂണിറ്റി കേസുകളുടെ എണ്ണം ഒരു ദിവസത്തെ ഇടവേളക്കുശേഷം വീണ്ടും നൂറിനു മുകളിലായി. പുതിയതായി രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേവരെ 1,40,516 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇതേവരെ 240 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,38,033 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2243 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 256 പേര്‍ ആസ്പത്രിയിലാണ്. 35 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 24 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ഒരാളെപ്പോലും ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,584 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,54,919 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 09) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഖത്തറില്‍ 164 പേര്‍ക്കു കൂടി കോവിഡ്