in ,

ഖത്തറില്‍ 164 പേര്‍ക്കു കൂടി കോവിഡ്

  • 161 പേര്‍ കൂടി രോഗമുക്തരായി
  • രാജ്യത്ത് ഇന്നും കോവിഡ് മരണങ്ങളില്ല
  • 2246 പേര്‍ ചികിത്സയില്‍, 254 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 164 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ ഖത്തറിലുള്ളവരും 34 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതിയതായി രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേവരെ 1,40,680 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇതേവരെ 240 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 161 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,38,194 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2246 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 254 പേര്‍ ആസ്പത്രിയിലാണ്. 33 പേരെയാണ് പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 25 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ ഒരാളെ മാത്രമാണ് ഈ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,507 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,59,766 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്‌സ് മാസ്‌ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ 163 പേര്‍ക്കു കൂടി കോവിഡ്: 152 പേര്‍ കൂടി രോഗമുക്തരായി

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 150ല്‍ താഴെ