in ,

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 164 പേര്‍ക്ക് മാത്രം

  • ഇന്ന് കോവിഡ് മരണങ്ങളില്ല
  • 201 പേര്‍ കൂടി സുഖംപ്രാപിച്ചു
  • 2704 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 164 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സമീപകാലയളവില്‍ ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം കൂടിയാണിന്ന്്. ഇതിനു മുന്‍പ് അടുത്തിടെ ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒക്ടോബര്‍ നാലിനായിരുന്നു, അന്ന് 159 പേര്‍ക്കായിരുന്നു രോഗം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ ഖത്തറിലുള്ളവരും 29 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,32,720 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്ത് ഇതേവരെ 232 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേര്‍ക്ക് കൂടി രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണത്തിലെ വര്‍ധനവ് സ്ഥായിയായി തുടരുന്നു. ഇതുവരെ 1,29,784 പേരാണ് രോഗമുക്തരായത്. നിലവില്‍ 2704 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 338 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 25 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 40 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്നുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6435 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 9,79,011 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ കെ.എം.സി.സി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൂപ്പര്‍ കിങ്സ് ജേതാക്കള്‍

ഇന്നത്തെ (2020 നവംബര്‍ 01) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…