in ,

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

  • ഇന്ന് രോഗം സ്ഥിരീകരിച്ചത് 166 പേര്‍ക്കു മാത്രം
  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 131 പേര്‍ കൂടി രോഗമുക്തരായി
  • 2532 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേര്‍ക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസകരമാണ്. രാജ്യത്താകെ ഇതുവരെ 239 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ ഖത്തറിലുള്ളവരും 50 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

രാജ്യത്ത് ഇതേവരെ 1,39,643 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 131 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നു രോഗമുക്തരായവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. സമീപകാലയളവില്‍ ഇതാദ്യമായാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം ഇത്രയധികം കുറയുന്നത്.

ഇതുവരെ 1,36,872 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2532 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 260 പേര്‍ ആസ്പത്രിയിലാണ്. 24 പേരെ പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്. 33 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. അഞ്ചുപേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,284 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,29,685 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഡിസംബര്‍ 03) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഗള്‍ഫ് പ്രതിസന്ധി:അന്തിമ കരാറിലെത്തിയതായി സൂചന; ശുഭാപ്തി വിശ്വാസവുമായി നേതാക്കള്‍