
ദോഹ: ഖത്തറില്‍ 166 പേരില്‍ കൂടി കോവിഡ് 19 രോഗം കണ്ടെത്തി. ഇതോടെ 2376 പേര്‍ രോഗബാധിതരായി. അതേസമയം 2164 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 206 പേര്‍ ഇതിനകം രോഗം സുഖപ്പെട്ട് ഡിസ്ചാര്‍ജ്ജായിട്ടുണ്ട്. 43,144 പേരെ പരിശോധിച്ചു കഴിഞ്ഞതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു സ്വദേശിയും അഞ്ച് പ്രവാസികളുമുള്‍പ്പെടെ ആറു പേരാണ് ഖത്തറില്‍ ഇതേവരെ മരിച്ചത്.