
- ഇന്ന് രോഗം സ്ഥിരീകരിച്ചത് 167 പേര്‍ക്ക് മാത്രം
- 182 പേര് കൂടി രോഗമുക്തരായി
- 2711 പേര് ചികിത്സയില്‍
ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 65 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ അഞ്ചു ദിവസത്തിനുശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 236 ആയി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ടെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 167 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര് മാത്രമാണ് ഖത്തറിലുള്ളവര്‍. 36 പേര് വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,37,229 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 182 പേര് കൂടി രോഗമുക്തരായി. ഇതുവരെ 1,34,282 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2711 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 285 പേര് ആസ്പത്രിയിലാണ്. ഇവരില്‍ 24 പേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. 37 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. രണ്ടുപേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8107 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,80,568 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ജനങ്ങള്‍ ശാരീരിക അകലം പാലിക്കല്‍, ഫെയ്സ് മാസ്ക്ക് ധരിക്കല്‍, തുടര്‍ച്ചയായി കൈകള്‍ വൃത്തിയായി കഴുകല്‍ ഉള്‍പ്പടെ എല്ലാ മുന്‍കരുതല്‍ നിര്‍ദേശങ്ങളും പാലിക്കണമെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.