in ,

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി: പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു

  • ഇന്ന് രോഗം സ്ഥിരീകരിച്ചത് 168 പേര്‍ക്ക് മാത്രം
  • 216 പേര്‍ കൂടി രോഗമുക്തരായി
  • 2457 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 67 വയസ് പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങള്‍ക്കുശേഷമാണ് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 238 ആയി. അതേസമയം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 168 പേര്‍ക്കുമാത്രമാണ്. പുതിയ രോഗികളില്‍ 150 പേര്‍ ഖത്തറിലുള്ളവരും 18 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

രാജ്യത്ത് ഇതേവരെ 1,39,001 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 216 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,36,306 പേര്‍ രോഗമുക്തരായി. നിലവില്‍ 2457 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 260 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 27 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 30 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,033 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,16,081 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 നവംബര്‍ 30) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ദേശം/ദേശാന്തരീയം-ചന്ദ്രിക ഖത്തര്‍ പോഡ്ക്കാസ്റ്റ്