in ,

ഖത്തറില്‍ രണ്ടു കോവിഡ് മരണം കൂടി, 1700 പുതിയ രോഗികള്‍

  • മരണസംഖ്യ അന്‍പത് പിന്നിട്ടു, ഇന്ന് 1592 പേര്‍ രോഗമുക്തരായി
  • 24,617 പേര്‍ ചികിത്സയില്‍, 1636 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. 57 വയസ് വീതം പ്രായമുള്ളവരാണ് മരിച്ചത്. വിട്ടുമാറാത്ത അസുഖങ്ങളെത്തുടര്‍ന്ന് പ്രയാസം നേരിടുകയായിരുന്ന ഇരുവരെയും രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മികച്ച ചികിത്സയാണ് ലഭ്യമാക്കിയിരുന്നത്.മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് മരണം 51 ആയി. നേരത്തെ ഒരു സ്വദേശി ഉള്‍പ്പടെ 49 പേര്‍ മരണപ്പെട്ടിരുന്നു.

രാജ്യത്ത് പുതിയതായി 1700 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 67,195 ആയി വര്‍ധിച്ചു. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് 30നായിരുന്നു. 2355 പേരിലാണ് അന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്നും രോഗമുക്തരേക്കാള്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു. 1592 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതുവരെ 42,527 പേര്‍ സുഖംപ്രാപിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തരായത് മെയ് 30നായിരുന്നു. അന്ന് 5235 പേരാണ് സുഖംപ്രാപിച്ചത്. രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പുതിയ ഡിസ്ചാര്‍ജ് നയം നടപ്പാക്കിയതോടെയാണ് കഴിഞ്ഞദിവസങ്ങളിലായി രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നത്.

നിലവില്‍ 24,617 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1636 പേര്‍ ആസ്പത്രിയിലാണ്, 238 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 193 പേരെ ആസ്പത്രിയിലും 15 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. രാജ്യത്ത് ഇതുവരെ 2,51,391 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5029 പേരെ പരിശോധനക്ക് വിധേയരാക്കി. തുടര്‍ച്ചയായ 30-ാം ദിവസമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമായി തുടരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി

ഇന്നത്തെ (2020 ജൂണ്‍ 6) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…