in ,

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 171 പേര്‍ക്ക് മാത്രം

  • ഇന്നും കോവിഡ് മരണങ്ങളില്ല, 211 പേര്‍ക്കുകൂടി രോഗം ഭേദമായി
  • 2549 പേര്‍ ചികിത്സയില്‍, 279 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 171 പേര്‍ക്ക് മാത്രം. പുതിയ രോഗികളില്‍ 125 പേര്‍ ഖത്തറിലുള്ളവരും 46 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,38,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ നാലാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 237 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

അതേസമയം കോവിഡ് മുക്തരുടെ എണ്ണത്തില്‍ സ്ഥായിയായ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 211 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതുവരെ 1,35,862 പേര്‍ രോഗമുക്തരായി. നിലവില്‍ 2549 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 279 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 29 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 33 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ഒരാളെപ്പോലും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7566 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,08,078 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 നവംബര്‍ 28) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഇന്നത്തെ (2020 നവംബര്‍ 29) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…