in ,

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 1732 പുതിയ രോഗികള്‍

നാലു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് ആറുപേര്‍

8513 പേര്‍ സുഖംപ്രാപിച്ചു

ദോഹ: ഖത്തറില്‍ കൊറോണ വൈറസ്(കോവിഡ്-19) മരണനിരക്ക് ദിനംപ്രതി ഉയരുന്നു. ഇന്നും കോവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 55ഉം 38ഉം വയസ് പ്രായമുള്ളവരാണ് മരിച്ചത്. ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്ന 55കാരന്റെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. വിട്ടുമാറാത്ത അസുഖങ്ങളാല്‍ ബുദ്ധിമുട്ട് നേരിട്ടുവരികയയിരുന്നു 38കാരനായ വ്യക്തി. ഇരുവര്‍ക്കും മികച്ച ചികിത്സയാണ് ലഭ്യമാക്കിയിരുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പൊതുജനാരോഗ്യമന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ ഖത്തറില്‍ കോവിഡ് മരണം 21 ആയി. നേരത്തെ ഒരു സ്വദേശിയും 18 പ്രവാസികളും മരണപ്പെട്ടിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1732 പേര്‍ക്ക് കൂടി കൊറോണ വൈറസ്(കോവിഡ്-19) രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഇതോടെ 42,213 ആയി വര്‍ധിച്ചു. പുതിയതായി 620 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 8513 പേരാണ് കോവിഡ് മുക്തരായത്. തുടര്‍ച്ചയായ ഏഴാംദിവസമാണ് രോഗമുക്തരുടെ എണ്ണം 500ലധികമാകുന്നത്. നിലവില്‍ 33,679 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1694 പേര്‍ ആസ്പത്രിയിലാണ്, 177 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 272 പേരെ ആസ്പത്രിയിലും 16 പേരെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.രാജ്യത്ത് ഇതുവരെ 1,84,794 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4152 പേരെ പരിശോധനക്ക് വിധേയരാക്കി. ഖത്തറില്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെയായിരുന്നു, 1830 പേര്‍ക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്.തുടര്‍ച്ചയായ 16-ാം ദിവസമാണ് ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരത്തിലധികമാകുന്നത്. പുതിയ കേസുകളില്‍ മിക്കതും വിവിധ തൊഴിലുകള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഇവരില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ രോഗം കണ്ടെത്തുകയായിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിലെ തൊഴിലാളികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തെ പൗരന്‍മാരിലും താമസക്കാരിലും രോഗം കണ്ടെത്തി. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കുട്ടികളെയും യാത്രക്കാരായി പരിഗണിക്കും; എണ്ണം രണ്ടില്‍ കവിഞ്ഞാല്‍ നിയമനടപടി

ഇന്നത്തെ (2020 മെയ് 23) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…