in ,

ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ഇന്ന് രോഗം 174 പേര്‍ക്ക് മാത്രം

  • 186 പേര്‍ കൂടി രോഗമുക്തരായി
  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2727 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200ല്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 174 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ മാത്രമാണ് ഖത്തറിലുള്ളവര്‍. 35 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,37,062 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതേവരെ 235 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 186 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 1,34,100 പേരാണ് സുഖംപ്രാപിച്ചത്. നിലവില്‍ 2727 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 281 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 19 പേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. 35 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ ഒരാളെപ്പോലും പുതിയതായി പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8106 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,75,890 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ എയര്‍വേയ്‌സ് പ്രഥമ ലോകകപ്പ് വിമാനം പുറത്തിറക്കി

ഇന്നത്തെ (2020 നവംബര്‍ 21) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…