in ,

ഖത്തറില്‍ 178 പേര്‍ക്കു കൂടി കോവിഡ്; 218 പേര്‍ക്കു കൂടി രോഗം ഭേദമായി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2353 പേര്‍ ചികിത്സയില്‍, 262 പേര്‍ ആസ്പത്രിയില്‍

ദോഹ: ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 150നു മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 178 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 125 പേര്‍ക്കു മാത്രമായിരുന്നു രോഗം. അതേസമയം രോഗമുക്തരുടെ എണ്ണത്തിലെ സ്ഥായിയായ വര്‍ധനവ് തുടരുന്നു. തുടര്‍ച്ചയായ അഞ്ചാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. രാജ്യത്താകെ ഇതുവരെ 239 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ ഖത്തറിലുള്ളവരും 45 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കമ്യൂണിറ്റി കേസുകളുടെ എണ്ണം ഒരു ദിവസത്തെ ഇടവേളക്കുശേഷം നൂറിനുമുകളിലായി.

രാജ്യത്ത് ഇതേവരെ 1,40,086 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 218 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 1,37,494 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 2353 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 262 പേര്‍ ആസ്പത്രിയിലാണ്. 29 പേരെ പുതിയതായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതാണ്. 30 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. പുതിയതായി ഒരാളെപ്പോലും തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,468 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,40,455 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്വര്‍ണ്ണ കള്ളക്കടത്തുകാര്‍ കൊറിയര്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി പരാതി

ഇന്നത്തെ (2020 ഡിസംബര്‍ 07) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…