in

വന്ദേഭാരത് മിഷന്‍: 182 പേര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി

കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് വിമാനത്താവളത്തില്‍

ദോഹ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളെ മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി അഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 182 പേര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി. കണ്ണൂരിലേക്കായിരുന്നു ഇന്നലത്തെ സര്‍വീസ്. ഇന്നലെ ഉച്ചക്കായിരുന്നു ഐഎക്‌സ് 1774 എയര്‍ഇന്ത്യ വിമാനം കണ്ണൂരിലേക്ക് പുറപ്പെട്ടത്. വന്ദേഭാരത് മിഷനില്‍ ഇതുവരെ മടങ്ങിയത് 229 കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 8757 പേര്‍. കുഞ്ഞുങ്ങള്‍ക്കു പുറമെ 8528 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. 49 വിമാനങ്ങളിലായാണ് ഇത്രയധികം പേര്‍ നാട്ടിലെത്തിയത്. ഇതില്‍ ബഹുഭൂരിപക്ഷം സര്‍വീസുകളും കേരളത്തിലേക്കായിരുന്നു.
ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്. വന്ദേഭാരത് മിഷനില്‍ ഇന്ന് കോഴിക്കോടേക്കാണ് സര്‍വീസ്. ഇതോടെ മൂന്നാം ഘട്ടം പൂര്‍ത്തിയാകും. നാലാം ഘട്ടത്തില്‍ ഇന്‍ഡിഗോയും ഗോ എയറും ഉള്‍പ്പടെ സ്വകാര്യ എയര്‍ലൈനുകളാണ് സര്‍വീസ് നടത്തുന്നത്. വിവിധ കമ്പനികളുടെയും കമ്യൂണിറ്റി പ്രസ്ഥാനങ്ങളുടെയും ചാര്‍ട്ടേഡ് വിമാനസര്‍വീസുകളും പുരോഗമിക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍

ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ ജൂലൈയിലെ പരിപാടികള്‍ പ്രഖ്യാപിച്ചു