in ,

ഖത്തറില്‍ 185 പേര്‍ക്കു കൂടി കോവിഡ്; 228 പേര്‍ക്ക് കൂടി രോഗം ഭേദമായി

  • ഇന്നും കോവിഡ് മരണങ്ങളില്ല
  • 2506 പേര്‍ ചികിത്സയില്‍

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 185 പേര്‍ക്ക്. പുതിയ രോഗികളില്‍ 152 പേര്‍ ഖത്തറിലുള്ളവരും 33 പേര്‍ ദോഹയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത് ഇതേവരെ 1,38,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ അഞ്ചാംദിവസവും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതേവരെ 237 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 228 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 1,36,090 പേര്‍ രോഗമുക്തരായി. നിലവില്‍ 2506 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 280 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 34 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 32 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,911 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 11,12,430 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗള്‍ഫ് പ്രതിസന്ധി പരിഹാര ശ്രമങ്ങള്‍ സജീവം: ജാരെദ് കുഷ്‌നര്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നു

ഇന്നത്തെ (2020 നവംബര്‍ 30) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…