Friday, January 22ESTD 1934
Shadow

ഖത്തറില്‍ 186 പേര്‍ക്ക് കൂടി കോവിഡ്; 204 പേര്‍ക്ക് കൂടി രോഗം ഭേദമായി

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 186 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ രോഗികളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 156 പേര്‍ ഖത്തറിലുള്ളവരാണ്. 30 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. എല്ലാവരെയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്ത്് ഇതേവരെ 1,37,415 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 204 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതുവരെ 1,34,486 പേരാണ് സുഖംപ്രാപിച്ചത്.

രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 236 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവില്‍ 2693 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 288 പേര്‍ ആസ്പത്രിയിലാണ്. ഇവരില്‍ 29 പേരെ പുതിയതായി പ്രവേശിപ്പിച്ചതാണ്. 37 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. രണ്ടുപേരെയാണ് പുതിയതായി പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,047 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 10,84,762 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.

error: Content is protected !!